പള്ളികളിൽ മോഷണം; ഒരാൾ പിടിയിൽ
പ്രതീകാത്മക ചിത്രം
കോട്ടയ്ക്കൽ : അരിച്ചോൾ, നിരപറമ്പ്, കൂരിപ്പറമ്പ് എന്നിവിടങ്ങളിലെ പള്ളികളിൽ മോഷണം പതിവാക്കിയ ആൾ പിടിയിൽ. ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പ് മുഹമ്മദ് ഷരീഫാണ് ഇന്നലെ രാവിലെ നിരപ്പറമ്പ് പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിലായത്.
വിവരമറിഞ്ഞെത്തിയ പൊലീസ്ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കൂരിപ്പറമ്പിലെ പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയ ഇയാൾ മറ്റുള്ളവർ പോയശേഷം നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 3,300 രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.കൈവശമുണ്ടായിരുന്ന 9,100 രൂപ പൊലീസ് കണ്ടെടുത്തു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
