NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി.

തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി.

 

താഴെ ചേളാരിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീം ആണ് പോലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മ (34) യാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജി (18) നൊപ്പം പോയതായി പരാതി നൽകിയത്. റഹീമും ഭാര്യയും 3 മക്കളും താഴെ ചേളാരിയിലെ ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. റഹീം മാർബിൾ ജോലിക്കാരൻ ആണ്.

 

ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണ്.

 

Leave a Reply

Your email address will not be published. Required fields are marked *