പരപ്പനങ്ങാടിയിൽ അവശനിലയിൽ കാണപ്പെട്ടയാൾ ചികിത്സയിലിരിക്കെ മരിച്ചു.
പരപ്പനങ്ങാടി അണ്ടർ ബ്രിഡ്ജിനു താഴെ അവശനിലയിൽ കാണപ്പെട്ട വയോധികൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെളുത്തു മെലിഞ്ഞ ശരീരം. 166 സെന്റമീറ്റർ ഉയരമുണ്ട്. നരകലർന്ന താടിയും മുടിയുമാണ്. ഏകദേശം 50 വയസ് പ്രായം തോന്നിക്കും.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04942410260, 9497947225 എന്നീ നമ്പറിൽ അറിയിക്കണമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
