താനൂർ ഒട്ടുംപുറം വിനോദയാത്രാ ബോട്ടപകടം; മരണം 13 ആയി


മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. 13 ഓളം പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് തൂവൽ തീരത്താണ് അപകടം ഉണ്ടായത്.
മരിച്ചവരിൽ ആവിൽ ബീച്ച് -കുന്നുമ്മൽ ജെലീർ (12), കുഞ്ഞിമ്മു (38) എന്നിവരെ തിരിച്ചറിഞ്ഞു.
മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തുന്നു. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായി രുന്നുവെന്നാണ് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ടവരില്‍ 6 പേരെ രക്ഷപ്പെടുത്തി.