NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്വർണക്കടത്തിന് സഹായം: കേരളത്തിലെ 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കൊച്ചി: കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്താൻ സഹായിച്ചെന്ന കേസിൽ ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടെ 11 കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കർശന നടപടി. കേസിന്റെ കാലയളവിൽ സർവീസിൽനിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ റദ്ദാക്കും.

 

രണ്ട് വർഷം മുൻപത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാർക്ക് ഭാവിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനാകില്ല.

 

കരിപ്പൂരിൽ സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി എന്നിവർക്കാണ് ജോലി നഷ്ടമായത്. ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ എന്നിവർക്കും അശോകൻ, ഫ്രാൻസിസ് എന്നീ എച്ച്എച്ചുമാർക്കും ജോലി നഷ്ടപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *