NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട., കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ 

 

 കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കൾ തിരൂരങ്ങാടിയില്‍ അറസ്റ്റിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ് (26),  വേങ്ങര ഊരകം കുറ്റാളൂർ സ്വദേശി തോട്ടക്കോടൻ മുഹമ്മദ് മുഹ്സിൻ (23) എന്നിവരാണ് പിടിയിലായത്.
5.28 ഗ്രാം എംഡിഎംഎയും 186 ഗ്രാം കഞ്ചാവുമാണ് തിരൂരങ്ങാടി – കൊളപ്പുറം റോഡിൽ  വെച്ച് പോലീസ് പിടികൂടിയത്.  ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പോലീസിന്റെ വലയിലായത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരൂരരങ്ങാടി പോലീസ് ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസൻ, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ്, എ.എസ്.ഐ. സജിനി, സി.പി.ഓ.മാരായ ലക്ഷ്മണൻ, അമർനാഥ്‌, ഡാൻസാഫ് സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *