പുലർച്ചെ വീട് വളഞ്ഞു ഒന്നര കിലോ കഞ്ചാവും കടത്താനുപ യോഗിച്ച കാറും എക്‌സൈസ് സംഘം പിടിച്ചെടുത്തു.


പരപ്പനങ്ങാടി: പുലർച്ചെ വീട് വളഞ്ഞു ഒന്നര കിലോ കഞ്ചാവും കടത്താനുപയോഗിച്ച കാറും പരപ്പനങ്ങാടി എക്‌സൈസ് സംഘം പിടിച്ചെടുത്തു.
പറപ്പൂർ പങ്ങിണികാട് കുഞ്ഞമ്മദ് മകൻ റിസ് വാന്റെ വീടാണ് പുലർച്ചെ മൂന്ന് മണിക്ക് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ വളഞ്ഞത്.
എക്സൈസ് കമ്മീഷണർ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് വളഞ്ഞു പരിശോധന നടത്തിയത്.
റിസ് വാൻ വീട്ടിലില്ലാത്തതിനാൽ പിടികൂടാനായില്ല. പരിശോധനയിൽ1.480 കിലോഗ്രാം കഞ്ചാവ് ഇയാളുടെ കാറിൽ നിന്നും കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് റിസ് വാനെതിരെ നിലവിലെ എൻ.ഡി.പി.എസ് ആക്ട്പ്രകാരം കേസ്സെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ ടി. പ്രജോഷ്‌കുമാർ, കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ശിഹാബുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എം.ലിഷ തുടങ്ങിയവർ പരിശോധനനയിൽ പങ്കെടുത്തു.