NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആശുപത്രിയിലെ ശുചിമുറിയില്‍ 17-കാരി പ്രസവിച്ച സംഭവം; മധ്യവയസ്ക്കൻ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടിയിൽ ആശുപത്രി ശുചിമുറിയിൽ 17-കാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ പിടിയിൽ. കണ്ണൂർ മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ്പിടിയിലായത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത് പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയത്.

പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ ഞായറാഴ്ചയാണ് 17കാരി പ്രസവിച്ചത്. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് കുട്ടിയുമായി അമ്മ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഡോക്ടറെ കാത്തുനിൽക്കുക്കുന്നതിനിടെ ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്, ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia