NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അരൂര്‍ ക്ഷേത്രത്തില്‍ ‘തൊഴുത്’ മോഷണം; തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ കവര്‍ന്നു

അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ കവര്‍ച്ച. തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി. ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി പ്രാര്‍ത്ഥന നടത്തിയശേഷമായിരുന്നു മോഷണം.

ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്തു കയറിയത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ മുഖം മൂടി ധരിച്ച നിലയിലായിരുന്നു കള്ളന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed