മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു
വളാഞ്ചേരി: (മലപ്പുറം) വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ് മരിച്ചത്. ബുധനാഴച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും .
