എ.വി. മുഹമ്മദ് അനുസ്മരണ സംഗീത പ്രോഗ്രാം ഡിസംബറിൽ .
തിരൂരങ്ങാടി; പ്രശസ്തമാപ്പിള പാട്ട് ഗായകൻ മർഹും എ.വി. മുഹമ്മദ് അനുസ്മരണ സംഗീത പ്രോഗ്രാം പ്രഗൽഭരായ ഗായകൻമാരെയും ഗായികമാരെയും പങ്കെടുപ്പിച്ച് ഡിസംബർ മദ്ധ്യവാരത്തിൽ വിപുലമായി നടത്താൻ എ.വി.മുഹമ്മദ് വെൽഫെയർ അസോസിയേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് പി.കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് പനക്കൽ . അഷ്റഫ് തച്ചറപടിക്കൽ. നൗഷാദ് സിറ്റി പാർക്ക്, മൊയ്തീൻ മൂന്നിയൂർ, സി.എച്ച് ഖലീൽ , സൈത് മാലിഖ് മൂന്നിയൂർ, കെ.പി. അബ്ദു. അനിൽ കക്കാട്, റഷീദ് വടക്കൻ . എന്നിവർ സംസാരിച്ചു. നസ്റുള്ള, ഷരീഫ്, അസ്ക്കർ ബാബു .മുജീബ് റഹ്മാൻ , പി. അബ്ദുൽ കരീം. സിദ്ധീഖ് പന്തരങ്ങാടി. എന്നിവരുടെ ഗാനാലാപനവും നടന്നു.
