പുളിക്കലകത്ത് ചാരിറ്റബിൾ ട്രസ്റ്റ് പരപ്പനങ്ങാടി താജുൽ ഉലമ സ്ക്വയറിന് ആംബുലൻസ് നൽകി
1 min read

പരപ്പനങ്ങാടി: ഏഴ് പതിറ്റാണ്ട് കാലം സുന്നീ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ സ്മരണക്കായി പുളിക്കലകത്ത് ചാരിറ്റബിൾ ട്രസ്റ്റ് പരപ്പനങ്ങാടി താജുൽ ഉലമ സ്ക്വയറിന് നൽകിയ ആoബുലൻസ് സമർപ്പിച്ചു. പുരാവസ്തു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും, സിഡ്കോ മുൻ ചെയർമാൻ നിയാസ് പുളിക്കലകത്തും ചേർന്ന് ആംബുലൻസിൻ്റെ താക്കോൽ സ്ക്വയർ ഭാരവാഹികൾക്ക് കൈമാറി.
സയ്യിദ് മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ശാഹുൽ ഹമീദ് നദ് വി, എസ്.എം.കെ. തങ്ങൾ, കരീം മുസ്ലിയാർ, അബ്ദുള്ള സഖാഫി, ഉസ്മാൻ കോയ ഹാജി, പുളിക്കലകത്ത് അബ്ദുല്ലത്തീഫ്, ജബ്ബാർ സഖാഫി, കരണമൻ ബഷീർ, നിസാർ പ്രസംഗിച്ചു.