നാട്ടുകാരുടെ ഉറക്കം കെടുത്തിയ മുള്ളൻപന്നിയെ പിടികൂടി
തിരൂരങ്ങാടി: ചെറുമുക്കിലെ പ്രവാസി നഗറില്‍ നിന്നും മുള്ളൻപന്നിയെ പിടികൂടി. ഇ ന് പുലര്‍ച്ചെ അരീക്കാട്ട് രായിന്‍കുട്ടി എന്നവരുടെ പുരയിടത്തിൽ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളന്‍പന്നിയെ പിടികൂടിയത്.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയര്‍ വളണ്ടിയര്‍മാരായ സ്റ്റാർ മുനീർ , ജംഷി പരപ്പനങ്ങാടി, റഫീഖ് പരപ്പനങ്ങാടി ഫോറസ്റ്റ് റസ്ക്യൂവർ നൗഫൽ വള്ളിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുള്ളൻപന്നിയെ പിടികൂടിയത്.
കാർഷിക വിളകൾ മുള്ളൻപന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടിയത്.
വനം വകുപ്പിന് കൈമാറും.
