കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: അഞ്ചു പേർക്ക് പരിക്ക്


തിരൂരങ്ങാടി: ദേശീയപാത കൊളപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10.30 ഓടെ അത്താണിയിലാണ് അപകടം.
അപകടത്തിൽ ഓട്ടോഡ്രൈവർ കൊളപ്പുറം സൗത്ത് സ്വദേശി കെ.ടി.സുലൈമാൻ, യാത്രക്കാരായ ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഓട്ടോഡ്രൈവറെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിസാര പരിക്കാണുള്ളത്. കാറും ഓട്ടോയും കൊളപ്പുറം ഭാഗത്തുനിന്നും വരികയായിരുന്നു. ഓട്ടോ ചെണ്ടപ്പുറായ റോഡിലേക്ക് തിരിഞ്ഞതോടെ വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു.