കോഴിക്കോട് ബൈക്കപകട ത്തില്‍ പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു.


കോഴിക്കോട് പന്തീരങ്കാവ് ബൈപ്പാസില്‍ ബൈക്കപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു.
ചിറമംഗലം കുരിക്കള്‍ റോഡ് സ്വദേശി വെട്ടിയാട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റഹീസ് (24) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ രാമനാട്ടുകര ഫ്‌ളൈ ഓവറില്‍ വെച്ചാണ് അപകടമുണ്ടായത്. പരപ്പനങ്ങാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു.
കൂടെ യാത്രചെയ്തിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം ഇന്ന് വൈകീട്ടോടെ ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.
മാതാവ്: സുഹറ
സഹോദരങ്ങള്‍: ഫാത്തിമ റജ, ഫാത്തിമ റന