പരപ്പനങ്ങാടി പോലീസ് നാല് മാസത്തിനുള്ളിൽ പിടിച്ചത് 7604 പെറ്റി കേസുകൾ
2022 മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി പരപ്പനങ്ങാടി പോലീസ് പിടിച്ചത് 7604 മോട്ടോർ വെഹിക്കിൾ പെറ്റി കേസുകൾ. വാഹന പരിശോധനയ്ക്കുള്ള പുതിയ സംവിധാനമായ E – pos മെഷീനും ANPR , മൊബൈൽ ക്യാമറകളും ഉപയോഗിച്ചാണ് ഇത്രയും പെറ്റി കേസുകൾ പിടിച്ചിട്ടുള്ളത്.
www.newsonekerala.in
ഈയിനത്തിൽ നാല് മാസം കൊണ്ട് 22,64,500 രൂപയും കോംപൗണ്ട് ചെയ്തിട്ടുണ്ട്.
E-pos മെഷിന്റെ സഹായത്തോടെ വാഹനത്തിന്റെ ഫോട്ടോ എടുത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്തു നോക്കിയാണ് വാഹനത്തിൻ്റെ രേഖകളിലെ നിയമ ലംഘനം കണ്ടെത്തുന്നത്.
വാഹനത്തിന്റെ നമ്പർ എന്റർ ചെയ്ത് നോക്കിയും ഇക്കാര്യം പോലീസ് കണ്ടെത്തും.അത് കൊണ്ട് തന്നെ വിവിധ കാരണം പറഞ്ഞ് രക്ഷപ്പെടാനാവില്ല.
E-pos മെഷീനിൽ നേരിട്ട് ഫോട്ടോ എടുത്ത് ഫൈൻ അടപ്പിക്കുന്ന സംവിധാനം കൂടാതെ കടലുണ്ടിയിലും കോട്ടക്കടവിലുമുള്ള ANPR ക്യാമറകളിൽ കിട്ടുന്ന ഒഫൻസുകളും ട്രാഫിക് ഡ്യൂട്ടിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചും ഫൈൻ ഈടാക്കാനാകും.
www.newsonekerala.in
ചെക്കിംഗ് സമയത്ത് പണം അടയ്ക്കാനില്ലെങ്കിൽ വാഹനത്തിന്റെ നമ്പർ സൈറ്റിൽ അപ് ലോഡ് ചെയ്ത ശേഷം പിന്നീട് ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഫൈൻ അടകനാകും.
പിടിച്ച 7604 പെറ്റി കേസുകളിൽ 70 ശതമാനവും ഹെൽമറ്റ് ധരിക്കാത്തതിനാണ്.
മദ്യപിച്ച് വാഹനം ഓടിച്ച 147 പേർക്കെതിരെയും ലൈസൻസില്ലാതെ വാഹനമോടിച്ച 87 പേർക്കെതിരെയും FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
www.newsonekerala.in
നിലവിൽ മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000 രൂപയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 25000 രൂപയും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഫൈൻ ഈടാക്കുന്നുണ്ട്.
വരും ദിവസങ്ങളിലും E-Pos മെഷീനും ANPR , മൊബൈൽ ക്യാമറകളും ഉപയോഗിച്ചുള്ള വാഹന പരിശോധന ഉണ്ടാകുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
