NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടൻ വി.പി. ഖാലിദ് അന്തരിച്ചു.

കൊച്ചി: നടൻ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

 

ഉടനെ ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം.

പിന്നീട് സംവിധായകനും രചയിതാവുമായി. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.

മക്കൾ: ഷാജി ഖാലിദ്, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, ജിംഷി ഖാലിദ്.

Leave a Reply

Your email address will not be published. Required fields are marked *