NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽ ച്ചോരയില്ലാത്ത നടപടി : മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക കേരളസഭ (Loka Kerala Sabha) പ്രതിപക്ഷം ബഹിഷ്കരിച്ചതിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). പ്രതിപക്ഷം പ്രവാസികളുടെ പരിപാടി ബഹിഷ്കരിച്ചത് അപഹാസ്യമാണ്. നാടിന്റെ വികസനമാണ് പ്രവാസികൾ എപ്പോഴും പറയുന്നത്. അതിലേക്ക് ലോകമലയാളികൾ മനസ്സ് അർപ്പിച്ച് മുന്നേറുകയാണ്. അതിനോട് സഹകരിക്കുകയാണ് നന്മയുള്ളവർ ചെയ്യുന്നത്.

പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലോക കേരളസഭയുടെ മൂന്നാമത് സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക കേരള സഭയിൽ യുഡിഎഫ്, എൻഡിഎ നേതാക്കൾ പങ്കെടുക്കാത്തതിൽ വിമർശനമുയർന്നിരുന്നു. പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ വ്യവസായി എം.എ.യൂസഫലിയും സി.പി.എമ്മും പ്രതിപക്ഷത്തെ വിമർശിച്ചിരുന്നു. പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചത് പ്രവാസികളോടുള്ള കൊടും ക്രൂരതയാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia