NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെള്ളമെന്ന് കരുതി മണ്ണെണ കുടിച്ചു. ഒന്നര വയസ്സുകാരൻ മരിച്ചു.

 

കൊല്ലം ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു . ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്.

 

ഞായറാഴ്ച വൈകിട്ട് 5 നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

 

ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളിൽ അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു . ഉടൻ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു .

തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി . എന്നാൽ ഏഴരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!