ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി വിദ്യാർഥിനി മരിച്ചു.


മണ്ണാർക്കാട്: ചെത്തല്ലൂരിൽ – ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.
തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഇറച്ചികഷ്‌ണം തൊണ്ടയില്‍ കുടുങ്ങിയത്. തുടര്‍ന്ന്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെട്ടു.
വിവാഹിതയായ ഹനാൻ, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം.എസ്സി. സൈക്കോളജി വിദ്യാര്‍ഥിനിയാണ്. പെരിന്തല്മണ്ണക്കടുത്ത ചെമ്മാണിയോടാണ് ഭർത്താവിന്റെ വീട്.
പഠനസൗകര്യാർത്ഥം സ്വന്തംവീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ്: അസൂറ. ഭര്‍ത്താവ്: ആസിഫ്. സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.