NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; അടിപിടിയുണ്ടാക്കൽ, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ 

പരപ്പനങ്ങാടി : റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഉപയോഗിക്കുന്ന അഞ്ചുപേർ പരപ്പനങ്ങാടിയിൽ അറസ്റ്റിൽ. പരപ്പനങ്ങാടി അഞ്ചപ്പുര പള്ളിച്ചന്റെ പുരക്കൽ മിസ്ബാഹ് (22), ചെട്ടിപ്പടി കറുത്ത മാക്കന്റകത്ത് ബാബൂൽ അരിയാൻ (18), ചെട്ടിപ്പടി കുറ്റിയാടി മുഹമ്മദ് ഫായിസ് (21), അരിയല്ലൂർ 4 സെന്റ് കോളനി പരീച്ചന്റെ പുരക്കൽ നവാഫ് (22),  അരിയല്ലൂർ പരീച്ചന്റെ പുരക്കൽ ഫൈജാസ് (26) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രികാലങ്ങളിൽ ട്രാക്കുകൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികൾക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡൻസ് അസോസിയേഷനുകളും മറ്റും പോലീസിൽ പരാതി നൽകിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് വള്ളിക്കുന്ന് നവജീവൻ സ്കൂളിനു സമീപത്തായി ട്രാക്കിൽ കഞ്ചാവ് ലഹരിയിൽ അടിപിടിയുണ്ടാക്കിയ അത്താണിക്കൽ സ്വദേശിയായ ഷൗക്കത്തലി എന്നയാളെ പോലീസ് റിമാന്റ് ചെയ്തിരുന്നു.
കൂട്ടുമൂച്ചി പെട്രോൾ പമ്പിൽ മയക്കുമരുന്നു ലഹരിയിൽ അടി പിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ ഇതിൽ ബബൂൽ അരിയാൻ. പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ്, എസ്.ഐ. രാധാകൃഷ്ണൻ, പോലീസുകാരായ ജിതിൻ, പ്രശാന്ത്, ഡാൻസാഫ് ടീമംഗങ്ങളായ  ജിനേഷ്, ആൽബിൻ, വിപിൻ, അഭിമന്യു, സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്.
മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് പോലീസിനെ അറിയിക്കുന്നതിന് 
9497 94 7225(CI പരപ്പനങ്ങാടി), 8594043757 (ആൽബിൻ ), 8089731400 (സബറുദീൻ),9656262199 (അഭിമന്യൂ )9446636970 (വിപിൻ )8113924234 (ജിനേഷ് ) എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *