തിരൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് ഒരാൾ മരിച്ചു
തിരൂരിൽ നടുവിലങ്ങാടി കെ.വി.ആർ മോട്ടോർസിന് സമീപം മരംകയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടുക്കി തൂക്കുപാലം സ്വദേശി സത്താർ ആണ് മരണപ്പെട്ടത്. ഇന്ന് കാലത്ത് ആറുമണിയോടെയാണ് അപകടം.
മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ബിറാർ കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
