വിലക്കയറ്റത്തി നെതിരെ എസ്.ഡി.പി.ഐ മാർച്ചും ധർണ്ണയും നടത്തി
പരപ്പനങ്ങാടി: പാചക വാതക – ഇന്ധന വില വർധവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹമീദ് പരപ്പനങ്ങാടി മാർച്ച് ഉദ്ഘാടനം ചെയ്തു.
ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം ചർച്ചയാവാതിരിക്കാൻ പിണറായി സർക്കാർ കെ- റയിൽ വിവാദം കത്തിച്ച് നിർത്തുകയാണ്.
പാചക വാതക – ഇന്ധന വില ദിനം പ്രതി കൂട്ടുന്ന മോദി സർക്കാർ വർഗീയത ആളിക്കത്തിച്ച് ജനരോഷത്തിൽ നിന്ന് രക്ഷപ്പെടുകയാണന്നും ഇതിനെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് കെ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം കളത്തിങ്ങൽ, മണ്ഡലം ജോ : സിക്രട്ടറിമാരായ സൈതലവി കോയ , ഇല്യാസ്, മുൻസിപ്പൽ നേതാക്കളായ വാസു, ടി, അഷ്ഫ്, സിറാജ് കൊടപ്പാളി നേതൃത്വം നൽകി

