സൈനികരുടെ മൃതദേഹങ്ങ ളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു
കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. കൂനൂരില്‍ നിന്ന് കോയമ്പത്തൂര്‍ സൂലൂര്‍ വ്യോമകേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ മേട്ടുപ്പാളയത്തുവെച്ചാണ് അപകടമുണ്ടായത്. പൊലീസ് എസ്കോർട്ട് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഭൗതികശരീരം മറ്റൊരു വാഹനത്തിൽ കയറ്റി സുലൂർ വ്യോമകേന്ദ്രത്തിലേക്കു യാത്ര തുടർന്നു.
അപകടത്തിൽ രണ്ടു പൊലീസുകാര്‍ക്കു നിസ്സാര പരിക്കേറ്റു. പരേഡ് ഗ്രൗണ്ടിൽ പൂർണ ബഹുമതികൾ നൽകിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യോമസേന മേധാവി വി ആർ ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങൾ, ഗവർണർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
വെല്ലിങ്ടണില്‍ നിന്നു സൂലൂരിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് കനത്ത വെയിലിനെ അവഗണിച്ച് വീരാത്മാക്കള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങൾ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെടും.
