വാട്സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു.
പൂക്കോട്ടുംപാടം : വാട്സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു. അമരമ്പലം മാമ്പൊയില്‍ പന്നിക്കോട്ടില്‍ മോഹനകൃഷ്ണനാണ് (30) വാട്സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പെഴുതി നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപനത്തെ മരത്തില്‍ തൂങ്ങി മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ വാട്സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പ് കണ്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കളും പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു.
കനോലി പ്ലോട്ടിന് സമീപം ഇയാളുടെ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് കാട്ടില്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പിതാവ് : കൃഷ്ണന്, മാതാവ് : ഹൈമവതി, ഭാര്യ : സുസ്മിത, സഹോദരങ്ങള്‍ : ജ്യോതി കൃഷ്ണ (ഗവ.യുപി സ്കൂള്‍ പറമ്പ) അഞ്ജന കൃഷ്ണ
