കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ മരിച്ചു .


പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടത്തെ കുളത്തിൽ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു മരണം. ഉള്ളണം അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ മകന്‍ ഷംവീലാണ് (14) മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് ഷംവീല്‍ വടക്കെ ഉള്ളണത്തെ വയലിലെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഖബറടക്കം ഉള്ളണം ജുമാ മസ്ജിദില്‍.