തെന്നിന്ത്യൻ നടി ചിത്ര അന്തരിച്ചു.


പ്രശസ്ത തെന്നിന്ത്യൻ നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം.
തെന്നിന്ത്യയിലെ മിക്ക നായകര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തില്‍ വേഷമിട്ടു. ആറു വയസ്സുള്ളപ്പോള്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു കത്തുകൊടുക്കുന്ന ഷോട്ടില്‍ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് ചലച്ചിത്ര രംഗത്തെത്തുന്നത്.1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍.
കല്യാണപ്പന്തലാണ് ചിത്രയുടെ ആദ്യ സിനിമ. അതിന് ശേഷം അനുഗ്രഹം, വളര്‍ത്തു മരുമകള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. 1983 ല്‍ റിലീസ് ചെയ്ത ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത്. മോഹന്‍ലാലിനും പ്രേം നസീറിനുമൊക്കെ ഒപ്പം മികച്ച തുടക്കമായിരുന്നു അത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയൊക്കെ ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു ചിത്ര. അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി