സർക്കാറിന്റെ ആശ്വാസ വാക്കുകളിൽ ഇനി വീഴില്ല, പ്രതിഷേധവുമായി മുന്നോട്ട്: ടി നസറുദ്ദീന്‍


സർക്കാരിന്റെ ആശ്വാസ വാക്കുകളിൽ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. സർക്കാർ തന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഓഗസ്റ്റ് 9 മുതൽ കട തുറന്നുള്ള പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്നും നസറുദ്ദീൻ പറഞ്ഞു.
അതേസമയം അശാസ്ത്രീയമായ കോവിഡ് ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹരജിയില്‍ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടി. ഹരജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു.
ടെസ്റ്റ് പോസിറ്റീവിറ്റി അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും.
നാളെ ചേരുന്ന അവലോകനയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ഡൗണ്‍ പിൻവലിക്കാനും ശുപാർശയുണ്ടാകും.