പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന് മുങ്ങി മരിച്ചു.


പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂർ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന് മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന് ഷിബിൻ സമീൽ (16) ആണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി.
ഇന്ന് (ഞായർ) ഉച്ചയോടെയാണ് അപകടം. ന്യൂകട്ട് പുഴയില്‍ നിരവധി പേര് അപകടത്തില്‍പെട്ട സ്ഥലത്ത് കുട്ടികള്‍ കുളിക്കാനിറങ്ങിയാതായിരുന്നു. പുഴയിൽ മുങ്ങിയ ഷിബിനെ കാണാതായതോടെ കൂടെയുള്ളവർ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ നീണ്ട തിരച്ചിലിനൊടുവിലാണ് പുഴയിൽ നിന്നും മുങ്ങിയെടുത്തത് . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റൊരാളെ നാട്ടുകാര്‍ രക്ഷപെടുത്തി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതാണ് ഷിബിൻ. ദുബൈയിലുള്ള പിതാവ് സമീൽ ബാബു നാളെ (തിങ്കൾ) നാട്ടിലെത്തും.
മാതാവ്: റജീന. സഹോദരങ്ങൾ: റിസ സെമിൽ, മുഹമ്മദ് സമാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ (തിങ്കൾ) പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.