കടല തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം..!
മിക്‌സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് ദാരുണമായി മരണമടഞ്ഞത്.
വീട്ടിൽ വെച്ച് മിക്സ്ചർ കഴിക്കുന്നതിനിടെ കടല അബദ്ധത്തിൽ അത് ശ്വാസനാളിയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു.
പരിഭ്രാന്തരായ വീട്ടുകാർ ഉടൻ അയൽവാസികളെ വിവരം അറിയിച്ചു. ഉടൻ തന്നെ കുഞ്ഞിനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
