NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മൂവാറ്റുപുഴയിൽ ബൈക്ക് അപകടത്തിൽ മരിച്ചു 

പരപ്പനങ്ങാടി : മൂവാറ്റുപുഴയിലുണ്ടായ ബൈക്കപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബാപ്പാലിന്റെ പുരക്കൽ അഷ്‌റഫിന്റെ മകൻ മുഖ്താർ (23) ആണ് മരിച്ചത്. (പരപ്പനാട് വിഷൻ)

 

മൂവാറ്റുപുഴയിൽ വെച്ച് മുഖ്താർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(പരപ്പനാട് വിഷൻ) മാതാവ്: സെറീന. സഹോദരങ്ങൾ: മുഫ്തിയ ബാനു, നിഹാല, നഹീദ.

 

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി 9.30ന് ചെട്ടിപ്പടി വളപ്പിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!