ഒരു വയസ്സുള്ള കുട്ടി മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു; സംഭവം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ..!
പ്രതീകാത്മക ചിത്രം
മഞ്ചേരി-കിഴിശ്ശേരി പൂക്കളത്തൂരിൽ ഒരു വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പുല്പറ്റ പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ ആണ് ദാരുണമായി മരണപ്പെട്ടത്.
ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചത്. ഇന്ന് വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് മനസ്സിലാക്കിയത്.
ഉടൻതന്നെ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
