പരപ്പനങ്ങാടിയിൽ കേരള കോൺഗ്രസ് (എം) ഒറ്റയ്ക്ക് മത്സരിക്കും
പരപ്പനങ്ങാടി : തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) പരപ്പനങ്ങാടിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരപ്പനങ്ങാടിയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ സിപിഎം നേതാവിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി മുന്നണി മര്യാദകൾ ലംഘിക്കപ്പെടുകയാണെന്നും ഇവർ ആരോപിച്ചു.
ഘടകകക്ഷി എന്നനിലയിൽ കേരള കോൺഗ്രസ്(എം) പാർട്ടിയെ എൽഡിഎഫിൽ പരിഗണിക്കുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി ചേർന്ന മൂന്നോളം യോഗങ്ങളിലും തങ്ങളെ ക്ഷണിച്ചിലെന്നും ആവശ്യപ്പെട്ട രണ്ടുസീറ്റുകൾ നൽകാൻ തയ്യാറായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ചുരങ്ങിയകാലം കൊണ്ട് പരപ്പനങ്ങാടിയിൽ വികസനം ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേരള കോൺഗ്രസ് (എം) പാർട്ടിക്ക് സാധിച്ചത്തിൽ പരപ്പനങ്ങാടിയിൽ ഉണ്ടായിട്ടുള്ള ജനസമ്മതിയാണ് ഇത്തരക്കാരെ അസൂയാലുക്കളാക്കുന്നതെന്നും കേരള കോൺഗ്രസ്(എം) പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ. മുഹമ്മദ് നഹ, ടി.പി പ്രഭാകരൻ, ശ്രീധരൻ പാലക്കൽ, പനക്കത്ത് സദാശിവൻ നായർ, ടി.പി. മുരളീധരൻ,പി.എ മുനീർ ഉള്ളണം, വി.ടി. സിദ്ധീഖ്, ഷാനവാസ് പാലക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
