മലപ്പുറം ഇൻകെൽ സിറ്റിയിൽ വൻ തീപിടിത്തം; നെസ്റ്റോ വെയർഹൗസ് കത്തിനശിച്ചു..!


മലപ്പുറത്ത് വൻ തീപ്പിടുത്തം. മലപ്പുറം കാരാത്തോട് പ്രവർത്തിക്കുന്ന ഇൻകെൽ സിറ്റിയിലെ നെസ്റ്റോയുടെ വെയർഹൗസിന് തീപിടിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.
വിവരമറിഞ്ഞ ഉടൻതന്നെ മലപ്പുറം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി.
നാട്ടുകാരുടെയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
തൊട്ടടുത്ത ബിൽഡിംഗിലേക്കോ മറ്റോ തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു.