പരപ്പനങ്ങാടിയിൽ 17 കാരനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കടയുടമയെ റിമാൻഡ് ചെയ്തു


പരപ്പനങ്ങാടി : കൗണ്ടറിൽനിന്ന് പണം കാണാതായതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത ജീവനക്കാരനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കടയുടമയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി ടൗണിലെ ചപ്പാത്തി കമ്പനി ഉടമ പി.ഒ. അബ്ദുൽ കരീം (51) നെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
പണം നഷ്ടപ്പെട്ടതായി ആരോപിച്ച് ക്രൂരമായ രീതിയിൽ ചോദ്യം ചെയ്യുകയും തന്റെ കാറിൽ കയറ്റികൊണ്ടുപോയി അർധരാത്രിവരെ കടുത്തരീതിൽ ചോദ്യം ചെയ്ത് മാനസിക സമ്മർദ്ദമുണ്ടാക്കി എന്ന പരാതിയിലാണ് ഇയാളുടെ ഇന്നോവ കാർ സഹിതം അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സി.ഐ. ക്ക് പുറമെ എസ്.ഐ. ബാബുരാജ്, ജെ.എസ്.ഐ.അക്ഷയ്, സി.പി.ഒ മാരായ പ്രദീഷ്, മുനീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.