NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോക്ഡൗൺ: പള്ളിയിൽ രഹസ്യമായി സുബഹി നമസ്കാരം നടത്തിയ 7 പേരെ പേർ അറസ്റ്റിൽ .

ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചിടണം എന്ന ഗവൺമെന്റ് ഉത്തരവ് നിലവിലിരിക്കെ കുരിക്കൽ റോഡ് ജുമാ അത്ത് പള്ളിയിൽ രഹസ്യമായി സുബഹി നമസ്കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചിറമംഗലം സ്വദേശികളായ ഉബൈദ്, ഹമീദ്, അഫ്സൽ, വാഹിദ്, കുന്നത്ത് പറമ്പ് സ്വദേശിയായ കബീർ, നെടുവ സ്വദേശിയായ മഹറൂഫ്, തയ്യിലക്കടവ് സ്വദേശിയായ ഷെഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ കേരള എപിഡെമിക് ഓർഡിനൻസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ അനുസരിക്കേണ്ടതും അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!