അരിയല്ലൂർ എം.വി.എച്ച്. എസ്.എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തി


വള്ളിക്കുന്ന് : അരിയല്ലൂർ എം.വി. ഹയർ സെക്കൻഡറി സ്കൂളിലെയും പരപ്പനങ്ങാടി ബി.ഇ.എം.ഹയർസെക്കൻഡറി സ്കൂളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ചേർന്ന് എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ പരേഡ് നടത്തി.
പരപ്പനങ്ങാടി എസ്.എച്ച്.ഒ. സഞ്ജു ജോസഫ് സല്യൂട്ട് സ്വീകരിച്ചു.
ചടങ്ങിൽ എം.വി.എച്ച്. എസ്എസ് പ്രിൻസിപ്പൽ ശ്രീജയ, എച്ച്.എം. ജിതേഷ്, അബ്ദുൽ നസീർ, എസ്.പി.സി. സി.പി.ഒ മാരായ ബിന്ദു ഭാസ്കർ, സുധീഷ് കുമാർ, ഷിജി, അയന, എ.വി. അനിൽകുമാർ,
പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ, നിയാസ് മുരളി, നൗഫൽ ഇല്ലിയൻ എന്നിവർ പങ്കെടുത്തു.