ശനി-ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണത്തെ കുറിച്ച് ഡി.ഐ.ജി; അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്: സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫീസില്‍ പോകാം
1 min read

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.പ്രസ്തുത ദിവസങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഡി.ഐ.ജി അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂവെന്നും ഓട്ടോ ടാക്‌സി സര്‍വീസുകളും അത്യാവശ്യത്തിന് മാത്രമേ പാടുള്ളൂവെന്നും ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫീസില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവര്‍ തിരിച്ചറിയില്‍ രേഖ കാണിക്കണമെന്നും സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അറിയിച്ചു.ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്താനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കുള്ളു. വേനല്‍ക്കാല ക്യാമ്പുകള്‍ നടത്തേണ്ടെന്നും യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍ മതിയെന്നും സ്വകാര്യമേഖലയും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളും പരിഷ്‌കരിച്ചു. ഹൈറിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് നിരീക്ഷണം 14 ദിവസമായി വര്‍ദ്ധിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലാക്കും.എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. കൊവിഡ് നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നുള്ള ഏഴ് ദിവസം കൂടി നിരീക്ഷണത്തിലിരിക്കേണ്ടതാണ്. അത്യവാശ്യം ഉണ്ടെങ്കില്‍ മാത്രം പുറത്ത് പോകാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പ്രധാന നിയന്ത്രണങ്ങള്‍
കാവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് പ്രധാന നിയന്ത്രണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
1) – അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി.
2) – പൊതു അവധിയായിരിക്കും.
3) – ഭക്ഷണ പദാര്‍ഥ കടകള്‍, പലചരക്ക്, പഴം-പച്ചക്കറി കടകള്‍, പാല്‍ ബൂത്തുകള്‍, മീന്‍ തുടങ്ങി അവശ്യസാധന സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം.
4) – ഹോംഡെലിവറിക്കും അനുമതിയുണ്ട്.
5) – ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുറക്കാം
6) – പാഴ്സല്‍ സര്‍വിസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.
7) – ദീര്‍ഘദൂര സര്‍വിസുകള്‍ക്കും ട്രെയിനുകള്‍ക്കും സര്‍വിസ് നടത്താം.
8) – വിമാന സര്‍വിസുകള്‍ക്കും വിലക്കില്ല.
9) – പൊതുഗതാഗത ചരക്കുനീക്ക വാഹനങ്ങള്‍ക്കും സര്‍വിസ് നടത്താം.
10) – സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും തടസ്സമില്ല, യാത്രാരേഖകള്‍ കരുതണം.
11) – വിവാഹങ്ങള്‍, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
12) – പ്രോട്ടോകോള്‍ പാലിക്കണം.
13) – കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന ഓഫിസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം.
14) – കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കമ്പനിികള്‍, സംഘടനകള്‍, അവശ്യസേവന വിഭാഗങ്ങള്‍ തുടങ്ങിയവക്ക് അനുമതി. തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.
15) – ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണമി?ല്ല. ഐ.ടി മേഖലയില്‍ അത്യാവശ്യ ജീവനക്കാര്‍ക്ക് മാത്രം ഓഫിസില്‍ വരാം.