NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഞ്ഞപ്പിത്ത വ്യാപനം: രോഗബാധിതർ ഒരു മാസം മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാവരുത്; ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു..!

പ്രതീകാത്മക ചിത്രം

മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു.

 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു.

 

ഉച്ചഭാഷിണി ഉപയോഗിച്ച് മഞ്ഞപ്പിത്ത ബോധവൽക്കരണം നടത്തുന്നതിന് തീരുമാനമായിട്ടുണ്ട്.

കൊവിഡ് കാലത്തെ പോലെ ജാഗ്രത പുലർത്തണമെന്ന് ഡിഎംഒ.

രോഗബാധിതർ ഒരു മാസം മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാവരുത്, രോഗബാധിതർ ഒരു മാസം മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാവരുത്, രോഗികളുടെ വീടുകളിൽ സന്ദർശനം പ്രോത്സാഹിപ്പിക്കരുത്, കുടിക്കാൻ നിർബന്ധമായും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം, കടകളിൽ ജ്യുസുകൾ തയ്യാറാക്കാനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം, കിണറുകൾ ക്ലൊറിനേറ്റ് ചെയ്യണം, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം, ഉല്ലാസ യാത്ര പോകുന്നവർ ജാഗ്രത പുലർത്തണം എന്നീ മുന്നറിയിപ്പുകളും പുറവെടുപ്പിച്ചിട്ടുണ്ട്.

 

മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വർഷം മഞ്ഞപ്പിത്തം മൂലമെന്ന് കണ്ടെത്തിയത്. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്നലെ ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു.

ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തിൽ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഓരോ പ്രദേശത്തും ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *