പരപ്പനങ്ങാടി നെടുവയിൽ കുറുക്കൻ്റെ ആക്രമണം; വിദ്യാർത്ഥിയടക്കം ഏഴുപേർക്ക് കടിയേറ്റു.
പരപ്പനങ്ങാടി: നെടുവയിൽ കുറുക്കൻ്റെ ആക്രമണത്തിൽ വിദ്യാർത്ഥിയടക്കം ഏഴുപേർക്ക് കടിയേറ്റു.
ഹരിപുരം വിദ്യാനികേതൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് (10), സ്കൂളിന് സമീപത്തെ കെ. ബിന്ദു (48), നെടുവ വായനശാലക്ക് സമീപത്തെ യു. പുഷ്പ (68) മകൻ സുഭാഷ് (38) എൻ.പ്രഭിത (35) സി.എം. ശ്രീവേദിക (മൂന്ന്), ശ്രീഹരി (മൂന്നര) തുടങ്ങിയവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.
വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെ സ്കൂളിന് സമീപത്ത് നിന്നുമാണ് വിദ്യാർത്ഥിയെ കുറുക്കൻ ആക്രമിച്ചത്. പ്രദേശവാസികൾ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
നെടുവ വായനശാലക്ക് സമീപം കുറുക്കൻ ആടിനെ അക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മയ്ക്കും മകനുമാണ് പിന്നീട് കുറുക്കൻ്റെ കടിയേറ്റത്.
പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാർത്തികിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജനുവരിയിൽ കീഴ്ചിറ പച്ചരിപ്പാടത്തും കുറുക്കൻ്റെ ആക്രമണത്തിൽ നാലുപേർക്ക് കടിയേറ്റ് ചികിത്സ തേടിയിരുന്നു.
