സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ.
പരപ്പനങ്ങാടി : സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ.
എ.ആർ. നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ് ആണ് അറസ്റ്റിലായത്.
തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി. പ്രഗേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തികൊണ്ടു വരികയായിരുന്ന ആറുലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഇയാൾ പിടിയിലായത്.
വാഹനവും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. സുർജിത്, പ്രിവന്റീവ് ഓഫീസർ കെ. പ്രദീപ് കുമാർ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു
