മുസ്‌ലിം യൂത്ത് ലീഗ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി സല്യൂട്ട് യൂത്ത് മാർച്ച് സംഘടിപ്പിച്ചു.
പരപ്പനങ്ങാടി : ‘വിദ്വേഷത്തിനെതിരേ, ദുർഭരണത്തിനെതിരേ’ എന്ന പ്രമേയത്തിൽ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി സല്യൂട്ട് യൂത്ത് മാർച്ച് സംഘടിപ്പിച്ചു.
കൊടപ്പാളിയിൽ നിന്ന് തുടങ്ങിയ മാർച്ച് പരപ്പനങ്ങാടി ടൗണിൽ സമാപിച്ചു. ജില്ലാ മുസ്‌ലിംലീഗ് ഉപാധ്യക്ഷൻ സയ്യിദ് പി.എസ്.എച്ച് തങ്ങൾ ജാഥ ക്യാപ്റ്റൻ വി.എ. കബീറിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.
അലി തെക്കേപ്പാട്ട്, മുസ്തഫ തങ്ങൾ ചെട്ടിപ്പടി, ഉമ്മർ ഒട്ടുമ്മൽ, കെ.എസ് സൈതലവി, എ. ഉസ്മാൻ, എ കുട്ടിക്കമ്മു, പി. അലി അക്ബർ, പി.പി ഷാഹുൽഹമീദ്, ആസിഫ് പാട്ടശ്ശേരി, അസ്കറലി ഊപ്പാട്ടിൽ, കെ.പി നൗഷാദ്, ബിഷർ ചിറമംഗലം എന്നിവർ സംസാരിച്ചു.
റഫീഖ് ഉള്ളണം, കെ ജംഷീർ, കെ. നൗഫൽ, പി അബ്ദുറബ്ബ്, പി.പി ശഫീഖ്, സിദ്ധീഖ് കളത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ യൂത്ത് മാർച്ച് ഡിസംബർ 13 ന് തെന്നലയിലെ കൊടക്കല്ലിൽ നിന്ന് ആരംഭിച്ച് പരപ്പനങ്ങാടിയിലാണ് സമാപിക്കുന്നത്.
