NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വന്ദേഭാരതിന് ശേഷം സാധാരണക്കാരെ ഉന്നമിട്ട് വന്ദേ സാധാരണ്‍, 15 മുതല്‍ ഓടി തുടങ്ങും

വന്ദേഭാരതിന് ശേഷം സാധരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ലക്ഷ്യമിട്ടു റെയില്‍വേ അവതരിപ്പിക്കുന്ന വന്ദേസാധാരണ്ഡ ട്രെയിന്‍ സര്‍വ്വീസുകള്‍ നവംബര്‍ 15 മുതല്‍ ഓടിത്തുടങ്ങും.

രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എ.സി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളും – ഗുഹവാത്തി റൂട്ടും അതില്‍ ഇടം പിടിച്ചിട്ടുണ്ട്. 130 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ ശരാശരി വേഗത. സെമി ഹൈസ്പീഡ് വിഭാഗത്തില്‍ പെട്ടതായിരിക്കുമിത്.

സാധാരണക്കാര്‍ വന്ദേഭാരത് തീവണ്ടികള്‍ കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല. ഈ ട്രെയിനുകള്‍ കടന്ന് പോകാന്‍ മററു ട്രെയിനുകള്‍ പിടിച്ചെടുന്നത് മൂലം യാത്രക്കാര്‍ വലിയ തോതില്‍ ദുരിതമനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യവും വന്ദേ സാധാരണ്‍ ട്രെയിനുകള്‍ക്കുണ്ട്.

ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കൂടി വേണ്ടിയാണ് സാധാരണക്കാര്‍ക്കായി കൂടുതല്‍ ട്രെയിനുകള് ഓടിക്കാന്‍ റെയില്‍വേ തിരുമാനിച്ചത്. 22 കോച്ചുകളുള്ള വന്ദേ സാധാരണ്‍ ട്രെയിന്‍ കൂടുതല്‍ വേഗത്തിനായി പുഷ്പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!