തിരൂരങ്ങാടി സ്വദേശിനിയെ ജിദ്ദയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
1 min read

ജിദ്ദ: തിരൂരങ്ങാടി സ്വദേശിനിയായ യുവതിയെ ജിദ്ദ- ഷറഫിയയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം.വി റാഷിദിന്റെ ഭാര്യ മുബഷിറയെയാണ് (24) ശറഫിയ ബാഗ്ദാദിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. സംഭവം നടക്കുമ്പോൾ ഭർത്താവും രണ്ടു മക്കളും ഇതേ ഫ്ളാറ്റിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു.അഞ്ചുവയസുള്ള ഒരു പെൺകുട്ടിക്ക് പുറമെ, മൂന്നര വയസുള്ള മറ്റൊരു ആൺകുട്ടിയുമുണ്ട്.
സന്ദർശക വിസയിലാണ് യുവതിയും മക്കളും സൗദിയിൽ എത്തിയത്. സന്ദർശക വിസയുടെ കാലാവധി തീർന്നതും സാമ്പത്തിക പ്രയാസങ്ങളും കുടുംബത്തിന്റെ നാട്ടിലേക്കുള്ള മടക്കത്തെ ബാധിച്ചതായി ജിദ്ദയിലെ നാട്ടുകാർ പറഞ്ഞു.