പരപ്പനങ്ങാടി ബി.ഇ.എം എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾ കർക്കിടക വിഭവ പ്രദർശനം നടത്തി


പരപ്പനങ്ങാടി : കർക്കിടക മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാൻ പരപ്പനങ്ങാടി ബി.ഇ.എം എൽ.പി സ്കൂളിൽ ‘അമ്യതം കർക്കിടകം, എന്ന പേരിൽ കർക്കിടക വിഭവങ്ങളുടെ പ്രദർശനം നടത്തി. നാട്ടറിവുകൾ നൽകുന്ന പഴയ കാല വീട്ടുപകരണങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് തയ്യാറാക്കിയ കർക്കിട വിഭവങ്ങൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും പിന്നീട് കുട്ടികൾക്ക് തന്നെ കഴിക്കാൻ നൽകുകയുമായിരുന്നു. പ്രദർശനം ഡോ. ബൈജു രാജ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് രബിത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപകൻ ഷാജു വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് തുഷാര, സ്റ്റാഫ് സെക്രട്ടറി ബിജുന പോൾ എന്നിവർ സംസാരിച്ചു. പി.ടി.എ , എം.പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.