NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദേശീയപാത നിർമാണം പൂർത്തിയായാൽ എല്ലാം ശരിയാവും, ജനവാസകേന്ദ്രങ്ങളിലേക്ക് മഴവെള്ളം ഒഴുകില്ല: മന്ത്രി

തേഞ്ഞിപ്പലം: ദേശീയ പാത നിർമാണം പൂർത്തിയായ ശേഷം റോഡിൽ നിന്ന് ജനവാസകേന്ദ്രങ്ങളിലേക്ക് മഴ വെള്ളം ഒഴുകുന്ന പ്രശ്നത്തിന് സാധ്യത ഇല്ലെന്ന് എൻഎച്ച് അതോറിറ്റി അറിയിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് കലുങ്കുകൾ ജനവാസ കേന്ദ്രത്തിലേക്ക് തുറന്നു വിട്ടതായി പി അബ്ദുൽ ഹമീദ് എംഎൽഎ ഉന്നയിച്ച സബ്മിഷന് നിയമസഭയിൽ മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എൻഎച്ചിലെ കലുങ്കുകളിൽ നിന്നുള്ള ജലപ്രശ്നം എൻഎച്ച് അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയതായും മന്ത്രി പറഞ്ഞു.

വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് തടസ്സപെടാത്ത രീതിയിൽ ആവശ്യത്തിന് പാലങ്ങളും കലുങ്കുകളും ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് എൻഎച്ച് അതോറിറ്റി നൽകിയ മറുപടി മഴവെള്ളം സ്വാഭാവിക ചാനലുകളിൽ എത്തിക്കാൻ വേണ്ട ഓടകളും ഡിസൈനിൽ നിർദേശിച്ചിട്ടുണ്ട്.

വെള്ളക്കെട്ട് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ മരാമത്ത് സെക്രട്ടറി തന്നെ. ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തി ഇടപെടുന്നുണ്ട്. മന്ത്രി തലത്തിലും റീജനൽ ഓഫീസറുമായി സംസാരിച്ചിട്ടുണ്ട്. വിഷയം എൻഎച്ച് അതോറിറ്റിയെ അറിയിക്കാൻ മരാമത്ത് സെക്രട്ടറിയെയും ചുമതലപ്പെടുത്താ മന്ത്രി പറഞ്ഞു.

 

“203,665 ഹെക്ടർ ഭൂമിയാണ് മലപ്പുറം ജില്ലയിൽ എൻഎച്ച് 6ന് വേണ്ടി ഏറ്റെടുത്തിട്ടുള്ളത് ഭൂമി ഏറ്റെടുത്ത വകയിലുള്ള തുകയുടെ 25 അതായത് 87824 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിച്ചത് -പി.എ. മുഹമ്മദ് റിയാസ് മരാമത്ത് മന്ത്രി”

 

പുതിയ ഓട് നിർമിക്കാൻ പണം അനുവദിക്കണം

തേഞ്ഞിപ്പലം: എൻഎച്ചിലെ കലുകൾ വഴിയുള്ള മഴ വെള്ളം ഒഴുക്കി വിടാൻ പുതിയ ഓട് നിർമിക്കാൻ എൻഎച്ച് അതോറിറ്റി ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് പണം നൽകണമെന്ന് നിയമസഭയിൽ പി. അബ്ദുൽ ഹമീദ് എം എൽഎയുടെ സബ് മിഷൻ ഓരോ ലുങ്കിൽ നിന്നും അര കിലോമീറ്റർ വരെ ദൂരത്തിൽ ഓട നിർമിച്ച കൈത്തോട്ടിൽ വെള്ളം എത്തിക്കാനാകൂ. ഓരോ പുതിയ ഓടയ്ക്കും.

10 കോടിയിലധികം രൂപ വേണമെന്നതാണ് അവസ്ഥ ഇടിമുഴിക്കൽ തലപ്പാറ എൻഎച്ചിൽ 10ലേറെ കാമ്പ് കലുങ്കുകൾ നിരമിച്ചിട്ടുണ്ട്. പലതിന്റെയും മുഖം ജനവാസ കേന്ദ്രത്തിലേക്കാണ് മഴയത്ത് റോഡു വഴിയും നടപ്പാതയും പുരയിടങ്ങൾ വരെ വെള്ളത്തിൽ മുങ്ങുന്നു. ജനത്തിന് വല്ലാത്ത ദുരിതം കലുങ്ക് നിർമിച്ചത് തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ചോദിക്കാതെ ഗൂഗിൾ മാപ് നോക്കിയാണ് കൺസൽട്ടൻസി കാര്യങ്ങൾ നടത്തുന്നത്. എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *