NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്; ശ്രീശക്തി ലോട്ടറി 75 ലക്ഷം നേടിയയാളും കാണാമറയത്ത്

പെരിന്തൽമണ്ണ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന് പട്ടാമ്പി റോഡിലുള്ള പി.ടി. സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പിടിഎസ് ലോട്ടറി ഏജൻസിയിൽ വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ടിക്കറ്റെടുത്തയാളെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ വർഷം സംസ്ഥാന ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും ഇവിടെ വിൽപന രാത്രി ടിക്കറ്റിനു ലഭിച്ചിരുന്നു. 40 വർഷത്തോളമായി സെയ്തലവി ലോട്ടറി ഏജൻസി തുടങ്ങിയിട്ട് ഇന്നലെ സൈതലവിയുടെ മകൻ സജാദിന്റെ നേതൃത്വത്തിൽ കടയിലെത്തിയവർക്ക് ലഡു വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു.

ശ്രീശക്തി ലോട്ടറി 75 ലക്ഷം നേടിയയാളും കാണാമറയത്ത്

കുറ്റിപ്പുറം – ഓഗസ്റ്റ് ഒന്നിൻ നറുക്കെടുത്ത ശ്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയ ആളെയും ഇതുവരെ കണ്ടെത്താനായില്ല. കുറ്റിപ്പുറത്തെ തേജസ് ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് ഒരുമണിക്കൂർ മുൻപ് 2 മണിയോടെയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!