NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയില്‍

താനൂരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുരങ്ങാടി സ്വദേശി സാമി ജിഫ്രി (30) യെയാണ് പോലിസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

18 ഗ്രാമ എം.ഡി.എമ്മുമായി നാലുപേർക്കൊപ്പം ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്തിയത്. മലപ്പുറം എസ്. പി. യുടെ കീഴിലുള്ള പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത യുവാവാണ് മരിച്ചത്. പോലിസ് മര്‍ദ്ദനമാണോ ഹൃദയാഘാതമാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല.

 

മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പോലിസ് കസ്റ്റഡിയിലുള്ള മരണമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മയ്യിത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *