കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കാനും പ്രാർത്ഥനനടത്താനും പരപ്പനങ്ങാടിയിൽ സാദിഖലി തങ്ങളെത്തി

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് പ്രാർത്ഥന നടത്തുന്നു.

പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഖത്വീബ്, മുദരിസുമാർ, കാരണവന്മാർ, ഉസ്താദുമാർ, ദർസ് വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് തങ്ങളെ സ്വീകരിച്ചു. പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ നടന്ന കൂട്ടുപ്രാർത്ഥനക്ക് തങ്ങൾ നേതൃത്വം നൽകി. പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പനയത്തിൽ, സയ്യിദ് പി.എസ്.എച്ച് തങ്ങൾ, മഹല്ല് മുദർരിസ് ഇഖ്ബാൽ ഫൈസി കോൽമണ്ണ, മുൻമന്ത്രി പി.കെ അബ്ദുറബ്ബ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറർ നൗഷാദ് ചെട്ടിപ്പടി, നഗരസഭ ചെയർമാൻ എ ഉസ്മാൻ, ചാപ്പപ്പടി ഖത്വീബ് ആദിൽ ഫൈസി, ഇബ്രാഹിം ഫൈസി നിലമ്പൂർ, ശറഫുദ്ധീൻ ഫൈസി കോട്ടുമല, സക്കരിയ ഫൈസി, പി.പി. ഇബ്രാഹിം, കെ.എസ് സൈതലവി, പി.എസ് സൈതലവി, സി.പി ചെറിയബാവ, എം.എച്ച് മുഹമ്മദ്, വി.പി കോയഹാജി, എം.പി ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.