NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അഞ്ച് ദിവസത്തിനി‌ടെ കശ്മീരിൽ രണ്ട് തീവ്രവാദി ആക്രമണം; രണ്ട് തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തു

ശ്രീന​ഗർ: തെക്കൻ കശ്മീരിൽ ചൊവ്വാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്ക് വെടിയേറ്റു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള തൊഴിലാളികൾക്കാണ് വെടിയേറ്റത്. അഞ്ച് ദിവസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണ് അനന്ത്നാ​ഗ് ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായത്. മുൻപ് പ്രദേശത്ത് നടന്ന ആക്രമണം തടയുന്നതിൽ പരാ‍യപ്പെട്ടതിന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പിഴ ചുമത്തി മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും സംഭവം.

ആക്രമണത്തിൽ പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശികളായ അക്ഷയ്, സൗരവ് എന്നിവരെ ശ്രീന​ഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ജൂലൈ 13ന് ഷോപിയാൻ ജില്ലയിലെ ​ഗാ​ഗ്രെനിൽ ബിഹാറിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾക്ക് വെടിയേറ്റിരുന്നു.

ബുധനാഴ്ച പുൽവാമയിലെ റോഡരികിൽ വനപാലകർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെക്കൻ കാശ്മീരിലെ ബം​ഗേനന്ദർ പാലത്തിന് സമീപം തടി കടത്തുകാരെ പിടികൂടാൻ സ്ഥാപിച്ച ചെക്ക് പോയിന്റിൽ നിൽക്കുകയായിരുന്ന ഉദ്യോ​ഗസ്ഥർക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്. എല്ലാ മേഖലയിലും സുരക്ഷാ സേനയുടെ സാനിധ്യമുണ്ടായിട്ടും ഇത്തരം ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!